പാലോട്. കഴിഞ്ഞ ദിവസത്തെ ചുഴലിക്കാറ്റില്‍ കൊച്ചു പനങ്ങോട് സ്വദേശി രമണിയുടെ കുടിലിനു മുകളില്‍ കൂടി സമീപത്തെ ആഞ്ഞിലി മരം കടപുഴകി വീണ് വീടു തകര്‍ന്നു. രമണിയും മകളും കുടിലിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും മരം ദേഹത്തു വീഴാതെ അല്‍ഭുതകരമായി രക്ഷപ്പട്ടു. രമണിക്കു പഞ്ചായത്തില്‍ നിന്നു നേരത്തെ വീടു ലഭിച്ചെങ്കിലും പണി നടക്കുന്നതിനിടെ വീണു കാലൊടിഞ്ഞു സാരമായി പരുക്കേറ്റതിനെ തുടര്‍ന്നു പണമെല്ലാം ചികില്‍സയ്ക്കു ചെലവായി. ഇപ്പോള്‍ ഫൌണ്ടേഷന്‍ കാടുകയറി കിടക്കുകയാണ്.
ഇതിനു സമീപത്തായാണു കുടില്‍ കെട്ടി കഴിയുന്നത്. അതേ സമയം രണ്ടു ദിവസങ്ങളായി തുടരുന്ന ശക്തമായ വേനല്‍ മഴയിലും കാറ്റിലും ഗ്രാമീണ മേഖലയില്‍ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് ആള്‍ക്കാരുടെ ഭവനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. കൃഷി, വൈദ്യുതി മേഖലകള്‍ക്കു വ്യാപക നഷ്ടമാണ്. വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നു. റബര്‍ കര്‍ഷകര്‍ക്കു കനത്ത നഷ്ടമുണ്ട്. വൈദ്യുതി വിതരണം ഇനിയും പുന:സ്ഥാപിക്കാറായില്ല.