പാലോട്: പച്ച െനടുമ്പറമ്പ് പൈങ്കുനി ഉത്രം ദേശീയ ഉത്സവത്തിന് ഘോഷയാത്രയോടെ ഞായറാഴ്ച സമാപനം. സമാപന ഉത്സവത്തിന് വെടിക്കെട്ട് മത്സരം മാറ്റേകും. നാലുഘട്ടങ്ങളിലായി നടക്കുന്ന മത്സരകമ്പത്തിന് 25,000 രൂപ സമ്മാനം ലഭിക്കും. വെടിക്കെട്ട് മത്സരത്തിന് ഇക്കുറി ശക്തമായ മുന്നൊരുക്കങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ടി. കെ. വേണുഗോപാല്‍ അറിയിച്ചു.
ശനിയാഴ്ച ക്ഷേത്രസന്നിധിയില്‍ കര്‍പ്പൂരദീപക്കാഴ്ച നടന്നു. ക്ഷേത്രത്തിന് ചുറ്റും പതിനായിരത്തില്‍പ്പരം കര്‍പ്പൂരക്കട്ടകള്‍ ഒരുക്കിയാണ് ദീപവിസ്മയം തീര്‍ത്തത്.
നടപ്പള്ളിവേട്ടയിലും, എഴുന്നള്ളിപ്പിനും ഭക്തജനങ്ങളുടെ വന്‍തിരക്കായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി പച്ചമുടുമ്പ്, പച്ചജങ്ഷന്‍, കാലക്കാവ്, നന്ദിയോട്, എസ്. കെ. വി. ജങ്ഷന്‍, പ്ലാവ, പാലോട് ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കമാനങ്ങളും ടവറുകളും ഉയര്‍ത്തിയിട്ടുണ്ട്.
ഞായറാഴ്ച നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയ്ക്കും വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. വൈകീട്ട് 3 ന് വിശേഷാല്‍ പൂജകള്‍ നടത്തി ശാസ്താവിനെ ആനപ്പുറത്ത് എഴുന്നള്ളിക്കും. സാംസ്‌കാരിക ഘോഷയാത്ര വൈകീട്ട് 6 ന് കാലങ്കാവ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് പാലോട് വഴി ക്ഷേത്രസന്നിധിയില്‍ സമാപിക്കും. രാത്രി 7.30 ന് ഗാനമേള, രാത്രി 12 ന് മത്സരപൂത്തിരിമേളം