പാലോട്. പെരിങ്ങമ്മല ചിറ്റൂര്‍ പള്ളിയില്‍ മൂന്നു ദിവസത്തെ വലിയുല്ലാഹി മുസല്യാര്‍ ആണ്ടു നേര്‍ച്ചയും മതവിജ്ഞാന സദസും ആരംഭിച്ചു. മുസ്ലിം ജമാഅത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചീഫ് ഇമാം അബ്ദുല്‍ സമദ് മൌലവി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫറൂഖ് നഈമി അല്‍ ബുഖാരി മതപ്രഭാഷണം നയിച്ചു. ജമാഅത്ത് സെക്രട്ടറി എ. അബ്ദുല്‍ വാഹിദ്, വൈസ് പ്രസിഡന്റ് വി.എം. ഷംസുദീന്‍, ട്രഷറര്‍ എ. നൌഷാദ്, ഇമാമുമാരായ ലുഖ്മാനൂല്‍ ഹഖിം മുസല്യാര്‍, ബുഹാരി അല്‍ഖാദി, മുഹമ്മദ് ഗൌസ് റഷാദി, മൂസാകുഞ്ഞ്, എം. മുഹമ്മദ്കോയ, ജെ. മുഹമ്മദ് സുബൈര്‍, എ. താഹകുട്ടി, എം.എം. യൂസഫ്, എ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.