വിതുര. ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉണ്ണിയൂട്ട് ഇന്നലെ നടന്നു. ഒന്‍പതു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഭഗവാനായി സങ്കല്‍പ്പിച്ചു സന്താനലബ്്ധിക്കായി നടന്ന ഈ വഴിപാട് തന്ത്രി വീരണകാവ് ശംഭു പോറ്റി, മേല്‍ശാന്തി ഹരിനാരായണന്‍ പോറ്റി, ഭാഗവത സപ്താഹ യജ്ഞാചാര്യന്‍ ആലുവ ദേവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയ്ക്കാണു നടന്നത്. നൂറുകണക്കിനു കുരുന്നുകള്‍ ഉണ്ണിയൂണുണ്ടു.
തുടര്‍ന്നു ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തിലും വന്‍ ഭക്തജനത്തിരക്കുണ്ടായിരുന്നു. ക്ഷേത്ര ഉല്‍സവവും ഭാഗവത സപ്താഹ യജ്ഞവും അവസാന ദിനങ്ങളിലേക്കു കടക്കുകയാണ്. ആനപ്പെട്ടി ഉണ്ണിക്കണ്ണനെ കാണാനും ദര്‍ശനം നടത്താനും ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമാകാനും ഭക്തര്‍ ഒഴുകുകയാണ്. ഇന്നലെ ശ്രീകൃഷ്ണാവതാര പാരായണവും പ്രഭാഷണവും ഭജനയും നടന്നു.
ഇന്നു പൂതനാമോക്ഷം, ബാലലീല, ഗോവര്‍ധനോദ്ധാരണം, ഗോവിന്ദാഭിഷേകം, കാളിയമര്‍ദനം തുടങ്ങിയവയാണു പാരായണ ഭാഗങ്ങള്‍. ഇതു കൂടാതെ രാവിലെ 10നും 10.30നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ സമൂഹ വിവാഹവും നടക്കും. വൈകിട്ട് അഞ്ചിനു കൂപ്പില്‍ മേലാംകോട് ദേവീക്ഷേത്രത്തില്‍ നിന്ന് ആനപ്പെട്ടി ഉണ്ണിക്കണ്ണന്റെ സന്നിധിയിലേക്കു രുഗ്്മിണീസ്വയംവര ഘോഷയാത്ര സമാരംഭിക്കും.