വിതുര: കെ.പി.എസ്.എം.ജങ്ഷനിലെ എച്ച്.എം.എസ്. തൊഴിലാളി ജേഷ് ഭവനില്‍ ഭുവനചന്ദ്രന്‍ പിള്ളയെയും ഭാര്യ വിജയകുമാരിയെയും മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഇതേ ജങ്ഷനിലെ സി.െഎ.ടി.യു. തൊഴിലാളികളായ പ്രദീഷ്, നൗഷാദ്, റബ്ബര്‍ഡിപ്പോ നടത്തുന്ന അയ്യപ്പന്‍ എന്നിവര്‍ക്കെതിരെ വിതുര പോലീസ് കേസ്സെടുത്തു.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചന്തമുക്കിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് ഭുവനചന്ദ്രന്‍ പിള്ളയെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. ഇദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറെടുക്കവേയണ് ഭാര്യ വിജയകുമാരിയെ വീടുകയറി പ്രതികള്‍ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. കെ.പി.എസ്.എം. കവലയിലെ അനധികൃത മത്സ്യവില്പന ചോദ്യംചെയ്തതാണ് അക്രമത്തിലേക്ക് വഴിവെച്ചതെന്ന് സൂചനയുണ്ട്. ദമ്പതിമാര്‍ വിതുര ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. വിതുര എസ്.ഐ.ക്ക് വ്യാഴാഴ്ചവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ സി.ഐ.യുടെ കീഴിലുള്ള താത്കാലിക ടീമിനാണ് അന്വേഷണച്ചുമതല. സോഷ്യലിസ്റ്റ് ജനത പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, സംസ്ഥാന കമ്മിറ്റിയംഗം ബാലു കിരിയത്ത് എന്നിവര്‍ ആശുപത്രിയിലെത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുവജനത ജില്ലാ പ്രസിഡന്റ് സി.ആര്‍. അരുണ്‍ ആവശ്യപ്പെട്ടു.