പാലോട്. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു സമാപനം കുറിച്ചു പാലോട് ടൌണില്‍ നടന്ന കലാശക്കൊട്ടില്‍ തീപ്പൊരി ചിതറി. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി എന്നിവര്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ അണികളുടെ ആവേശം വാനോളം ഉയര്‍ത്തിയപ്പോള്‍ തടിച്ചുകൂടിയ കാഴ്ചക്കാര്‍ക്ക് അത് ആസ്വാദനത്തിന്റെ വേലിയേറ്റമായി.
മുന്‍കാലങ്ങളില്‍ ഇവിടെ എല്‍ഡിഎഫ് കലാശക്കൊട്ടില്‍ മുന്നേറുന്നതാണു പതിവെങ്കിലും ഇക്കുറി യുഡിഎഫും ബിജെപിയും കച്ചകെട്ടിയിറങ്ങുകയായിരുന്നു. ടൌണ്‍ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിന്റെയും ആര്‍പ്പുവിളികളുടെയും വേദിയായപ്പോള്‍ അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനത്തിനു മുകളില്‍ കയറി കൊടിയുയര്‍ത്തി മല്‍സരിച്ചതോടെ കലാശക്കൊട്ടിന്റെ ഗതി മാറി. എല്ലാവരും അതേറ്റെടുത്തു. ആവേശം പലപ്പോഴും നിയന്ത്രണംവിടുമെന്ന തോന്നല്‍ ജനിപ്പിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതെ അവസാനിച്ചതു പൊലീസിന് ആശ്വാസമായി.