പാലോട്: ഏഴുലക്ഷം െചലവിട്ട് നന്ദിയോട് ഗ്രാമപഞ്ചായത്ത് വാമനപുരം നദിയില്‍ തീര്‍ത്ത ആറാട്ടുകടവ് ഉപയോഗിക്കാനാകുന്നില്ല. കെട്ടിയുണ്ടാക്കിയ പ്ലാറ്റ്‌ഫോമില്‍നിന്ന് ആറ്റിലേക്ക് ഇറങ്ങണമെങ്കില്‍ ഏണിവേണം. അതിനാല്‍ കടവില്‍ ആറാട്ട് നടത്താനാകില്ലെന്നും പഞ്ചായത്തിന്റെ ഫണ്ട്, ഇല്ലാത്ത പദ്ധതിയുടെ പേരുപറഞ്ഞ് ചിലര്‍ ഒതുക്കുകയായിരുന്നുവെന്നും ഇടത് അംഗങ്ങള്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ആറാട്ടുകടവ് നിര്‍മാണത്തിന് 3.5 ലക്ഷംരൂപ പഞ്ചായത്ത് ഭരണസമിതി വകയിരുത്തിയത്. പിന്നീട് ഇത് ഏഴുലക്ഷമാക്കി. പുലിയൂര്‍ വാര്‍ഡില്‍ വാമനപുരം നദിയിലാണ് കടവ് നിര്‍മിച്ചത്. കുത്തനെയുള്ള റോഡ് ഇടിച്ചുതാഴ്ത്താതെയാണ് കോണ്‍ക്രീറ്റ് ചെയ്ത് റോഡാക്കിയത്. ഇടയ്ക്ക് നാലുപടിക്കെട്ടുകളും നിര്‍മിച്ചു. ഇക്കാരണത്താല്‍ ഈ റോഡില്‍ വാഹനങ്ങളും ഉപയോഗിക്കാന്‍ കഴിയാതെ വന്നു. കുത്തനെയുള്ള റോഡ് ആയതിനാല്‍ ആറാട്ടിനുള്ള ആനയും ഇതുവഴി കയറില്ല.
റോഡ് ഇടിച്ചുനിരത്തി ഈ പാത നിര്‍മിച്ചിരുന്നുവെങ്കില്‍ നന്ദിയോട്, വിതുര, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള എളുപ്പവഴിയായേനെ. അശാസ്ത്രീയമായി ലക്ഷങ്ങള്‍ പാഴാക്കിയതിനാലാണ് ഈ പദ്ധതി ലക്ഷ്യംകാണാതെ പോയതെന്നാണ് ആരോപണം.