പാലോട്: മണിക്കൂറുകളോളം നിലയ്ക്കാതെ പെയ്ത മഴയില്‍ ഗ്രാമപ്രദേശങ്ങളില്‍ വ്യാപക നാശം. മരം പിഴുതുവീണ് രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തിരുവനന്തപുരം- തെങ്കാശി റോഡില്‍ പഌവറയടക്കം നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാമനപുരം നദിയും ചെറുതോടുകളും ജലസമൃദ്ധമായി. വാഴയും മരച്ചീനിയും കൃഷി ചെയ്തിരുന്ന വയല്‍ പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി കൃഷി നശിച്ചു. പെരിങ്ങമ്മല കടുവാക്കുഴി കൊച്ചുവിള വിനീത് ഭവനില്‍ ശ്രീധരന്‍ നായരുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് മഹാഗണിയും വട്ടമരവും ഒടിഞ്ഞുവീണ് ഭാഗിക നാശം സംഭവിച്ചു. കരിമ്പിന്‍കാല ആദിവാസി സെറ്റില്‍മെന്റില്‍ അജിതയുടെ വീടിന് മുകളിലേക്ക് സമീപത്തെ വനത്തില്‍ നിന്ന് ആഞ്ഞിലിമരം ഒടിഞ്ഞുവീണ് കേടുപാടുപറ്റി. പാലോട് വനം റെയ്ഞ്ചിന് സമീപത്തെ റോഡിേനാട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ മണ്ണിടിച്ചിലിന് സാധ്യതയേറി.