വിതുര: പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തില്‍ വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കായി വാച്ച്ടവറിന്റെ നിര്‍മാണം തുടങ്ങി. ആറുമാസം മുമ്പ് മിന്നലപകടം നടന്ന കുന്നിലാണ് ടവര്‍ പണിയുന്നത്.
വയര്‍ലസ് സ്റ്റേഷന് അഭിമുഖമായ ഈ കുന്ന് പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. നല്ല കയറ്റമാണെങ്കിലും ഉല്ലസിച്ച് നടന്നുകയറുന്നവര്‍ ആര്‍പ്പുവിളിച്ചാണ് കുന്നിലിരിക്കാറ്. ആറുമാസം മുമ്പ് കുന്നില്‍ കയറിക്കൊണ്ടിരിക്കുമ്പോഴാണ് കല്ലമ്പലം സ്വദേശിയായ യുവാവ് മിന്നലേറ്റ് മരിച്ചത്. ബന്ധുക്കളായ രണ്ട് പനവൂര്‍ സ്വദേശികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാച്ച്ടവര്‍ പണിയുന്നത് സ്വാഗതാര്‍ഹമാണെങ്കിലും മിന്നലപകടം ആവര്‍ത്തിക്കാനുള്ള സാധ്യത ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതിനായി ടവറില്‍ മിന്നല്‍രക്ഷാചാലകം ഘടിപ്പിക്കാനുള്ള നടപടി വേണമെന്നും ആവശ്യമുണ്ട്.
വാച്ച്ടവര്‍ പണിയുന്നത് സ്വാഗതാര്‍ഹമാണെങ്കിലും മിന്നലപകടം ആവര്‍ത്തിക്കാനുള്ള സാധ്യത ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതിനായി ടവറില്‍ മിന്നല്‍രക്ഷാചാലകം ഘടിപ്പിക്കാനുള്ള നടപടി വേണമെന്നും ആവശ്യമുണ്ട്.