വിതുര: പൊന്‍മുടി വരയാട്ടുമൊട്ടയില്‍ അജ്ഞാതര്‍ സ്ഥാപിച്ച ഇരുമ്പുകുരിശ് വനപാലകര്‍ ഇളക്കിയെടുത്തു. സംരക്ഷിതമേഖലയില്‍ അതിക്രമിച്ച് കടന്ന് വനവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പാലോട് റെയ്ഞ്ചധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കല്ലാര്‍ സെക്ഷന്‍ വനം ഓഫീസര്‍ വിജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.