പാലോട്: പാലോട്-കല്ലറ റോഡില്‍ കലുങ്ക് പൊട്ടി മാറിയത് അപകടത്തിന് കാരണമാകുന്നു. പാലോട് റേഞ്ച് ഓഫീസിനും ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രത്തിനും ഇടയ്ക്കുള്ള കലുങ്കാണ് പൊട്ടി മാറി അപകടാവസ്ഥയിലായത്.
കലുങ്കിന്റെ ഇരു ഭാഗവും നേരത്തെ തന്നെ അടര്‍ന്നു മാറിയ നിലയിലായിരുന്നു. ഒരു ഭാഗത്ത് നേരത്തെ തന്നെ വലിയ കുഴിയും രൂപം കൊണ്ടതിനു പിന്നാലെയാണ് ഇപ്പോള്‍ കലുങ്കിന്റെ ഉള്‍ഭാഗവും പൊട്ടി മാറിയത്. പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഇക്ബാല്‍ കോളേജ്, എസ്.കെ.വി. ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട നൂറ് കണക്കിന് വിദ്യാര്‍ഥികളും വി.ബി.ഐ., സി.പി.സി.ആര്‍.ഐ., കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് പോകേണ്ട നൂറ് കണക്കിന് ഉദ്യോഗസ്ഥരും ഈ റോഡ് മാര്‍ഗമാണ് സഞ്ചാരം.
ഇതുകൂടാതെ കല്ലറ, കിളിമാനൂര്‍ ഭാഗത്തേക്കുള്ള ബസുകളും അപകടക്കെണിയിലൂടെയാണ് യാത്ര. കലുങ്ക് കഴിഞ്ഞുള്ള വളവും അപകടാവസ്ഥയിലാണ്. ചെറിയ മഴ പെയ്താല്‍ പോലും ഈ ഭാഗം വെള്ളത്തിനടിയിലാകും.
ഇതുകൂടാതെ കല്ലറ, കിളിമാനൂര്‍ ഭാഗത്തേക്കുള്ള ബസുകളും അപകടക്കെണിയിലൂടെയാണ് യാത്ര. കലുങ്ക് കഴിഞ്ഞുള്ള വളവും അപകടാവസ്ഥയിലാണ്. ചെറിയ മഴ പെയ്താല്‍ പോലും ഈ ഭാഗം വെള്ളത്തിനടിയിലാകും.