പുതിയ കെട്ടിടത്തിന് അനുമതി വൈകുന്നു
വിതുര: കാലപ്പഴക്കം കൊണ്ട് അപകടനിലയിലായ വിതുര ഹോമിയോ ആശുപത്രി കെട്ടിടം എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ഇതേ സ്ഥലത്ത് ഇരുനില ആശുപത്രി മന്ദിരം പണിയാന്‍ 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കഴിഞ്ഞവര്‍ഷം പൊതുമരാത്ത് വകുപ്പിന് ഹോമിയോ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുമതി അനിശ്ചിതമായി വൈകുകയാണ്.
അംബാസഡറായിരുന്ന കെ.പി.എസ്.മേനോന്‍ സംഭാവന ചെയ്ത സ്ഥലത്ത് പണിത മന്ദിരത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആദ്യം പ്രവര്‍ത്തിച്ചിരുന്നത് വിതുര പഞ്ചായത്ത് ഗ്രന്ഥശാലയായിരുന്നു. ചോര്‍ച്ചയും തകര്‍ച്ചാഭീഷണിയും കാരണം ഗ്രന്ഥശാലയ്ക്ക് വേറെ മന്ദിരം പണിതു. അരനൂറ്റാണ്ട് പിന്നിട്ട ഈ പഞ്ചായത്ത് മന്ദിരത്തില്‍ ഹോമിയോ മരുന്നുകള്‍ ഇപ്പോള്‍ മഴവെള്ളം നനയിക്കുകയാണ്. ഇളകിപ്പൊളിഞ്ഞിരിക്കുകയാണ് മേല്‍ക്കൂരയും തട്ടിന്‍പുറവും.