ഒരു ചെറിയ സന്ദേശത്തിനായി ഇതാ വീണ്ടും നിങ്ങളുടെ മുന്നില്‍. യൂത്ത് ഡയലോഗ് നടത്തുന്ന പശ്ചിമഘട്ട സംവാദയാത്ര തിരുവനന്തപുരത്തെ വ്‌ളാവെട്ടിയില്‍ (കോട്ടൂര്‍) എത്തിസമാപനത്തിനായി (31.5.2014) ഇനി നാലു ദിവസമേ ഉള്ളൂ. ഇന്ന് പാലോടില്‍ വച്ച് പ്രശസ്‌തനായ വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോടിന്റെയും സുഹൃത്തുക്കളുടെയും ഊഷ്‌മളമായ സ്വീകരണം ഏറ്റുവാങ്ങി. നല്ലൊരു കൂട്ടം ജനങ്ങളുമായി ഞങ്ങളുടെ അനുഭവങ്ങളുംഅവര്‍ക്ക് പറയാനുള്ളതും പരസ്‌പരം പങ്കുവെക്കുകയും ചെയ്‌തു.
ഞങ്ങള്‍ 45പേര്‍ക്കുള്ള ഇന്നത്തെ താമസവും ഭക്ഷണവും ശ്രീ.സാലി പാലോടിന്റെ ഭവനത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി പുതിയ മുഖങ്ങള്‍ വന്നു പരിചയപ്പെടുകയും ഞങ്ങള്‍ക്കൊപ്പം നടക്കുവാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്‌തു. ഇനിയും ഈ പച്ചപ്പിനെ നിലനിര്‍ത്തുവാന്‍ താല്‌പര്യമുള്ളവര്‍ ഒരു ദിവസമെങ്കിലും ഞങ്ങള്‍ക്കൊപ്പം വരുമോ ?