പാലോട്: വ്യാജ പാസ്‌പോര്‍ട്ട് എടുത്തു നല്‍കുന്ന സംഘത്തിലെ മൂന്നുപേര്‍ പോലീസിന്റെ വലയിലായി. സംഘത്തിലെ മുഖ്യ സൂത്രധാരന്‍ വിതുര സ്വദേശി മന്‍ഷാദ് മന്‍സിലില്‍ മന്‍ഷാദ് (28), കവടിയാര്‍ നന്ദന്‍കോട്, മഞ്ഞംപാറ ഗോകുലത്തില്‍ ആര്‍.കെ. എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍ (52) കൊഞ്ചിറവിള ഉഷാ ഭവനില്‍ ബിജുലാല്‍ (39) എന്നിവരാണ് പിടിയിലായത്. പെരിങ്ങമ്മല ഇടിഞ്ഞാര്‍, ഇടവം ബ്ലോക്ക് നമ്പര്‍ 27ല്‍ സുജിത്തിന്റെ പരാതിയിന്‍മേല്‍ നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി രാജീവിന് വേണ്ടിയാണ് സംഘം വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചത്.
സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ഷിബുവാണ് വ്യാജ പാസ്‌പോര്‍ട്ട് എടുക്കാനാവുമെന്ന് രാജീവിനെ ധരിപ്പിച്ചത്. ഇതിനായി ബന്ധുവായ ട്രാവന്‍ ഏജന്റ് ബിജുലാലിനെ ബന്ധപ്പെട്ടു. ഉദ്യോഗസ്ഥനായ സുരേഷിന് 25,000 രൂപയും തങ്ങള്‍ക്ക് തക്കതായ പ്രതിഫലവും നല്‍കിയാല്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്താമെന്ന് അറസ്റ്റിലായ സംഘം ഉറപ്പു നല്‍കി.
ഇതിനിടയില്‍ ഇടിഞ്ഞാര്‍ സുജിത്തിനും പാസ്‌പോര്‍ട്ട് എടുത്ത് നല്‍കാമെന്ന് മന്‍ഷാദ് പറഞ്ഞു. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാലോട് പോലീസ് സ്റ്റേഷനില്‍ എത്തിയ സുജിത്തിന്റെ പാസ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ പോലീസ് അന്വേഷിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. രണ്ട് മാസത്തിന് ശേഷം തപാലില്‍ പാസ്‌പോര്‍ട്ട് ലഭിച്ചപ്പോള്‍ ഫോട്ടോ മാറിപ്പോയതായി മനസ്സിലാക്കിയ സുജിത്ത് മന്‍ഷാദിനെ ബന്ധപ്പെട്ടു. യഥാര്‍ത്ഥ ഫോട്ടോ പതിച്ച പാസ്‌പോര്‍ട്ട് മാറ്റി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇത് കൈക്കലാക്കിയ മന്‍ഷാദ് പിന്നീട് തിരിച്ചു നല്‍കിയില്ല. ഇതേത്തുടര്‍ന്ന് സുജിത് പാലോട് പോലീസിന് നല്‍കിയ പരാതിയിന്‍മേല്‍ നടന്ന അന്വേഷണത്തിലാണ് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണ സംഘം വലയിലായത്.
സംഘത്തിന്റെ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥനായ സുരേഷാണ് സുജിത്തിന്റെ ഫോട്ടാ മാറ്റി ഒട്ടിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാജീവിന്റെ ഫോട്ടോയാണ് പകരം ഒട്ടിച്ചതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. പരാതിക്കാരനായ സുജിത്തിന് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. വ്യാജ പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്നുകാട്ടി പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് നിരവധി നോട്ടീസുകള്‍ ലഭിച്ചിരുന്നതായി പരാതിക്കാരനായ സുജിത് മൊഴി നല്‍കിയിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് ഇത്തരം നോട്ടീസുകള്‍ നല്‍കിയിട്ടുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ക്രിമിനല്‍ കേസുകളില്‍പ്പെട്ട് പാസ്‌പോര്‍ട്ട് എടുക്കാനാവാതെ കഴിഞ്ഞ നിരവധി പേര്‍ക്ക് പിടിയിലകപ്പെട്ട സംഘം വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കിയതായി സംശയമുണ്ട്. നിര്‍ധനരും വിദ്യാഭ്യാസം തീരെ കുറഞ്ഞവരുമായ ചെറുപ്പക്കാരുടെ പാസ്‌പോര്‍ട്ട് അപേക്ഷകളാണ് സംഘം ഇതിനായി ദുരുപയോഗം ചെയ്തതെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി.വൈ.ആര്‍.റസ്റ്റം,പാലോട് സി.ഐ.ശ്യാംലാല്‍,എസ്.ഐ. ഷിബുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ലാല്‍, സനല്‍, വിജയന്‍, അനില്‍, വിനോദ്, സതീശന്‍, അയൂബ്, ഷാജി, വസുന്ധരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു. പാസ്‌പോര്‍ട്ട് ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥരും പുറത്തുള്ള മറ്റു ചിലരും വ്യാജ പാസ്‌പോര്‍ട്ട് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.