പാലോട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍ 28ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ജീവനക്കാരന്‍ കെ.സി. തോമസ് (49) ആണ് മരിച്ചത്. ജനവരി 25ന് കുളത്തൂപ്പുഴക്കടുത്ത് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു മരണം. ഭാര്യ: മിനി. മക്കള്‍: നിഷ, അനു. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ജവഹര്‍ കോളനി ശാലോം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.