കല്ലറ: ശരീരത്തില്‍ പുഴുവരിക്കുന്ന വ്രണവുമായി ഭരതന്നൂര്‍ മേഖലയില്‍ കറങ്ങിനടക്കുന്ന കുരങ്ങന്‍ നാട്ടുകാരില്‍ വേദനയുണര്‍ത്തുന്നു.
കുരങ്ങന്റെ പിന്‍കാലുകള്‍ക്ക് മുകളിലും മുതുകിലുമാണ് ആഴത്തിലുള്ള മുറിവുള്ളത്. കൂടാതെ കുരങ്ങനെ ആരോ കുരുക്കിട്ടു പിടിച്ചതിന്റെ അവശിഷ്ടമായി അരയില്‍ ഒരു കയറും തൂങ്ങിക്കിടക്കുന്നുണ്ട്.
ഇതിന്റെ ദയനീയാവസ്ഥയെ സംബന്ധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറെയും ഡി.എഫ്.ഒ.യെയും വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. വേഗത്തില്‍ സഞ്ചരിക്കാനോ മരത്തില്‍ കയറാനോ ഇതിനു കഴിയുന്നില്ല. നാട്ടുകാര്‍ സഹതാപം കൊണ്ടു നല്‍കുന്ന ആഹാരമാണ് ആശ്രയം. എത്രയും വേഗം ഇതിനെ പിടികൂടി ചികിത്സ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.