തേനീച്ചകളുടെ ആക്രമണത്തിനിരയായവരില്‍ ചിലര്‍ പാലോട് ആശുപത്രിയില്‍
പാലോട്. കൊല്ലത്തു നിന്നു പാലോട് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ കാണാനെത്തിയ സീനിയര്‍ സിറ്റിസണ്‍ സംഘടനയിലെ മുപ്പതോളംവരുന്ന സംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചു. ഗാര്‍ഡനിലെ വനിതാ ഗൈഡടക്കം 20 പേര്‍ക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പാലോട് സിഎച്ച്സിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ഡര്‍ ഫോറം എന്ന സംഘടനയിലെ പ്രഭാകരന്‍പിള്ള (79), ഗോപാലകൃഷ്ണപിള്ള (73) എന്നിവരെയാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗാര്‍ഡനിലെ ഗൈഡ് താര, സംഘടനയുടെ പ്രസിഡന്റ് വി.എം.ജി. പിള്ള (72), ടൂറിന്റെ കോ-ഓര്‍ഡിനേറ്റര്‍ രവികുമാര്‍ (72), അംഗങ്ങളായ പ്രസന്ന (61), വിനയചന്ദ്രന്‍ (74), ദേവദാസ് (71), ലതാ ദേവദാസ് (62), സുലേഖാ (57), രമേശ് (54), വിലാസിനി (60), ഷീലാ ജേക്കബ് (58), മേരി ജനറ്റ് (57), അലക്സാണ്ടര്‍ (62), അയ്യപ്പന്‍പിള്ള (75), ലക്ഷ്മിപിള്ള (61), ഇന്ദിര (62), അജിത്കുമാര്‍ (32) എന്നിവരെയാണു പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 10 മണിയോടെയായിരുന്നു സംഭവം. ഗാര്‍ഡനിലെ ഇട്ടി അച്യുതന്‍ വൈദ്യന്‍ പാര്‍ക്കിനു സമീപം കാഴ്ചകള്‍ കണ്ടുനീങ്ങിയ സംഘത്തിനു നേരെ കൂട്ടമായി എത്തിയ തേനീച്ചകളാണ് ആക്രമിച്ചത്. സംഘം ചിതറിയോടി. 10 പേര്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടു. തൂക്ക് തേനീച്ചക്കൂടിനെ പക്ഷികളോ മറ്റോ ആക്രമിച്ചതാവാം പെട്ടെന്നു തേനീച്ചകള്‍ ഇളകിവരാന്‍ കാരണമെന്നു കരുതുന്നു.