പാലോട്. നെടുമങ്ങാട് പഴവടി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നന്ദിയോട് വലിയതാന്നിമൂട് കൊച്ചിലവില്‍ വീട്ടില്‍ ആര്‍. പ്രശാന്തിന്റെ മരണം കവര്‍ന്നത് ഒരു കുടുംബത്തിന്റെ അത്താണിയും പ്രതീക്ഷകളുമാണ്. പ്രശാന്തിന്റെ ഭാര്യ അഞ്ചു മാസം ഗര്‍ഭിണി, മകള്‍ പ്രവണ്യയ്ക്കു രണ്ടര വയസ്സ്. അമ്മയും ഒപ്പമുണ്ട്.
കൊച്ചുവീട്ടിലെ ഇവരുടെ സംരക്ഷണത്തിനു തന്റെ വെല്‍ഡിങ് ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനംകൊണ്ടു മാത്രമായിരുന്നു. വലിയതാന്നിമൂട് ഗ്രാമശ്രീ പുരുഷ സംഘത്തിന്റെ എക്സിക്യുട്ടീവ് അംഗങ്ങളില്‍ ഒരാളായ പ്രശാന്ത് സംഘത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പ്രശാന്തിന്റെ മരണത്തില്‍ ഗ്രാമശ്രീ പുരുഷ സംഘം പ്രസിഡന്റ് നാഗഭൂഷണന്‍നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അനുശോചിച്ചു.