വിതുര: വിതുര മുടിപ്പുരയില്‍ ഭദ്രകാളിക്ഷേത്രത്തില്‍ ബുധനാഴ്ച 41-ാം ദിന കലശപൂജ നടന്നു. സമൂഹപൊങ്കാലയ്ക്ക് നിരവധി ഭക്തരെത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്ര തന്ത്രി തിരുച്ചിറ്റൂര്‍ പെരിയമന വെങ്കിടേശ്വരന്‍ പോറ്റി മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശേഷ ദിവസങ്ങള്‍ക്ക് പുറമെ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ നടതുറക്കുമെന്ന് ക്ഷേത്ര സെക്രട്ടറി മണ്ണറ വിജയന്‍ അറിയിച്ചു.