പാലോട്: നന്ദിയോട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ വസ്തുവാങ്ങിയതിലെ സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി എല്‍.ഡി.എഫ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ആരോപണ വിധേയരായ രണ്ടംഗങ്ങളില്‍ ഒരാളെ എല്‍.ഡി.എഫ്. വിപ്പ്സ്ഥാനത്തുനിന്നും നീക്കം ചെയ്തു.
വ്യാഴാഴ്ച രാവിലെ 11 ന് തുടങ്ങിയ സമ്മേളനം അവസാനിച്ചത് 4 മണിക്കാണ്. ആലുങ്കുഴി വാര്‍ഡ് അംഗം ഉദയകുമാറിനെയാണ് എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് സ്ഥാനത്തുനിന്നും ഒഴിവാക്കിയത്. പദ്ധതിനടപ്പാക്കുന്നതില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് ഒത്താശ ചെയ്തു എന്ന ആരോപണത്തില്‍ യാഥാര്‍ത്ഥ്യം ഉണ്ടെന്നുകണ്ടാണ് ഉദയകുമാറിനെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത്.
മറ്റൊരു സി.പി.എം. അംഗത്തെ നിരീക്ഷണത്തിന് വിധേയമാക്കാനും കമ്മിറ്റിയില്‍ തീരുമാനമായി.
ഉദയനെ ഒഴിവാക്കിയസ്ഥാനത്തേക്ക് പേരയംവാര്‍ഡ് അംഗം സിന്ധു പ്രദീപിന് വിപ്പ് സ്ഥാനംനല്‍കി. ഉദയന്‍ ഉള്‍പ്പെടുന്ന കുറുപുഴ ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് കൂടുതല്‍ നടപടികള്‍ ആലോചിച്ച് കൈകൊള്ളാനും തീരുമാനമായി. നിരീക്ഷണത്തിനു വിധേയമായ അംഗം നന്ദിയോട് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന ആള്‍ ആയതിനാല്‍ കൂടുതല്‍ തീരുമാനങ്ങള്‍ അവിടെ കൈക്കൊള്ളും. പാര്‍ട്ടിക്ക് സംഭവിച്ച നാണക്കേടില്‍ നിന്നും കരകയറാനായി തിരഞ്ഞെടുപ്പ് ഫലം വരുന്നമുറക്ക് സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചാണ് എല്‍.ഡി.എഫ്. കമ്മിറ്റി പിരിഞ്ഞത്.
ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എല്‍.ഡി.എഫ്. കമ്മിറ്റിനടന്നത്. വസ്തുവാങ്ങല്‍ സംബന്ധമായി ഒരുക്രമക്കേടും നടന്നിട്ടില്ലെന്ന ഭരണകക്ഷിയുടെ അഭിപ്രായത്തെ നൂറ്ശതമാനം പിന്തുണച്ച് രംഗത്തുവന്ന രണ്ട് സി.പി.എം. അംഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എല്‍.ഡി.എഫ്. കമ്മിറ്റിയില്‍ വന്നത്.
വസ്തു രണ്ടിരട്ടി വിലനിശ്ചയിച്ച് വാങ്ങി ചിലര്‍ പണംതട്ടിയ സംഭവം പൊതു ജനമധ്യത്തില്‍ കൊണ്ടുവരുന്നതില്‍ എല്‍.ഡി.എഫ്. പൂര്‍ണമായും പരാജയപ്പെട്ടൂവെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം 'മാതൃഭൂമി' ഇതുവാര്‍ത്തയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് രണ്ട് ഇടത് അംഗങ്ങള്‍ക്കുനേരെ നടപടി എടുത്തത്.
വസ്തുവാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതിനടന്നിട്ടുണ്ട് എന്നാരോപിച്ച് പഌവറ കേന്ദ്രമാക്കി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു. കൃത്രിമരേഖ ചമക്കല്‍, സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യല്‍, നികുതിവെട്ടിക്കല്‍, ഫീസ് ഒഴിവാക്കല്‍ തുടങ്ങിയ കൃത്രിമങ്ങള്‍ വസ്തുകച്ചവടത്തില്‍ നടന്നിട്ടുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.