വിതുര: മഴക്കാലത്ത് പിടിപെടാന്‍ സാധ്യതയുള്ള ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ വിതുര പഞ്ചായത്ത് ഹാളില്‍ കൂടിയ ഇന്റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയോഗം തീരുമാനിച്ചു. വാര്‍ഡു സമിതികള്‍ വിളിച്ചുകൂട്ടി ഭവനസന്ദര്‍ശനം, റബര്‍ ചിരട്ട കമഴ്ത്തിവയ്ക്കാത്ത തോട്ടം ഉടമകള്‍ക്കെതിരെ നിയമനടപടി, ഹോട്ടല്‍, ബേക്കറി, ഇറച്ചിക്കട, ചന്ത തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന, പൊതുസ്ഥാപനങ്ങളുടെ ശുചീകരണം, പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശിക്ഷാനടപടി തുടങ്ങിയ തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ്.രാഘവന്‍, മെഡിക്കലോഫീസര്‍ ഡോ.ടി.എന്‍.രശ്മി, എച്ച്.ഐ. എം.പി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.