വിതുര: 60 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിലേക്ക് വീണ് സാരമായി പരിക്കേറ്റയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വിതുര ചെറ്റച്ചല്‍ ഇട്ടിവിഹാറില്‍ വൈകീട്ടായിരുന്നു സംഭവം. ഇവിടത്തെ ശുചീകരണജോലികള്‍ കരാറെടുത്തിരിക്കുന്ന െറയ്ഡ്‌കോ എന്ന സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരന്‍ നെയ്യാറ്റിന്‍കര സ്വദേശി സുരേഷാ (40) ണ് കിണറ്റില്‍ വിണത്.
കിണറ്റിലേക്ക് കയറിന്റെ സഹായത്തോടെ ഇറങ്ങിയ ഇയാള്‍ ശുചീകരണംകഴിഞ്ഞ് തിരിച്ചുകയറവെയാണ് പിടിവിട്ട് താഴേക്ക് വീണത്. തറയിലിടിച്ചുവീണതിനെത്തുടര്‍ന്ന് സാരമായി പരിക്കേറ്റ ഇയാള്‍ എണീക്കാന്‍ പോലുമാകാതെ കിടക്കുകയായിരുന്നു. വിതുര ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ രവീന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ അരുണ്‍മോഹന്‍ എന്ന ഫയര്‍മാനാണ് കിണറ്റിലിറങ്ങി സുേരഷിനെ മുകളിലെത്തിച്ചത്. അഗ്നിസേനയുടെ ആംബുലന്‍സില്‍ സുരേഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

