വിതുര: ആഴ്ചയിലൊരിക്കല്‍ കിട്ടുന്ന ചെലവുകാശും മാസശമ്പളവും മുടങ്ങിയതിനെത്തുടര്‍ന്ന് ബോണക്കാട് മഹാവീര്‍ തോട്ടത്തിലെ തൊഴിലാളികള്‍ പണി നിര്‍ത്തിയിട്ട് ഒരു മാസം പൂര്‍ത്തിയാവുന്നു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിളിച്ച യോഗം തിങ്കളാഴ്ച തൊഴില്‍ഭവനില്‍ നടക്കും. ഒരുമാസമായി കൊളുന്ത് നുള്ളാത്തതിനാല്‍ ബോണക്കാട്ടെ തേയിലച്ചെടികള്‍ നിരതെറ്റിവളര്‍ന്ന് കാടുപോലെയായി.
മൂന്നുമാസത്തിലധികം ശമ്പളം മുടങ്ങിയപ്പോഴാണ് ഇരുന്നൂറോളം വരുന്ന തൊഴിലാളികള്‍ ജോലിക്കിറങ്ങുന്നത് നിര്‍ത്തിയത്. ഈ മാസമാദ്യം യൂണിയന്‍ ഭാരവാഹികളെ എറണാകുളത്ത് ഒരു ഹോട്ടലിലേക്ക് ഉടമ വിളിപ്പിച്ചിരുന്നു. ഇവര്‍ പോയിവന്നശേഷം ശമ്പളക്കുടിശ്ശികയുെട ഒരു പങ്ക് വിതരണം ചെയ്തിരുന്നു.
എല്ലാ യൂണിയനുകളും സംയുക്തമായാണ് പണിമുടക്കുന്നത്. ശമ്പളത്തിനുപുറമേ പതിറ്റാണ്ടുകളുടെ ആനുകൂല്യ കുടിശ്ശികയും തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. പൊളിഞ്ഞ ലായങ്ങളില്‍ ഹൈറേഞ്ച് കാലാവസ്ഥയോട് പൊരുതി ജീവിക്കുന്ന ഇവര്‍ക്ക് വൈദ്യുതി വെട്ടവുമില്ല. ഒരു വാര്‍ഡ് ഒന്നടങ്കം വൈദ്യുതി ഇല്ലാത്ത സംസ്ഥാനത്തെ ഏക പ്രദേശമായിരിക്കും ഒരുപക്ഷേ ബോണക്കാട്.