ഭരതന്നൂര്‍: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്, ഭരതന്നൂര്‍ പ്രൈമറി െഹല്‍ത്ത് സെന്റര്‍, ഭരതന്നൂര്‍ ഗവണ്മെന്റ് എച്ച്.എസ്.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭരതന്നൂരില്‍ പുകയിലവിരുദ്ധ സന്ദേശറാലിയും സെമിനാറും നടത്തി.
പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കളമച്ചല്‍ ശശി അധ്യക്ഷതവഹിച്ചു. ഗോകുലം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സതീഷ് ക്ലാസ്സുകള്‍ നയിച്ചു. ഭരതന്നൂര്‍ പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹീര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍നായര്‍, ജെ.എച്ച്.ഐമാരായ കനകരാജന്‍, പ്രദീപ്, മോഹനന്‍ നായര്‍, ഷിജുതമ്പി, വാര്‍ഡ്‌മെമ്പര്‍ ഗീത, പി.എച്ച്.എന്‍. ഗീതമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.