പാലോട്. കള്ളന്‍മാര്‍ക്കിപ്പോള്‍ പണം അല്ല ലക്ഷ്യം; കൊറിച്ചു രസിക്കാന്‍ അണ്ടിപ്പരിപ്പ്, മുന്തിരി, കപ്പലണ്ടി തുടങ്ങിയ മുന്തിയ ഇനം സാധനങ്ങളും പിന്നെ വിളിച്ചു രസിക്കാന്‍ റീചാര്‍ജ് കൂപ്പണുകളും മതി. കഴിഞ്ഞ ദിവസം രാത്രി പെരിങ്ങമ്മല ഗാര്‍ഡര്‍ സ്റ്റേഷനിലെ ഹാഷിമിന്റെ കടയുടെ പൂട്ട് തകര്‍ത്തു കടന്ന കള്ളന്‍ ( കള്ളന്‍മാരോ) പ്രസ്തുത സാധനങ്ങള്‍ക്കു പുറമെ മൊബൈല്‍ ഫോണും കൊണ്ടുപോയി.
3000 രൂപയുടെ റീചാര്‍ജ് കൂപ്പണും ഒരു കിലോയോളം അണ്ടിപ്പരിപ്പും മുന്തിരിയും മോഷ്ടിച്ചു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടുത്തിടെ പല കടകളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങളും റീചാര്‍ജ് കൂപ്പണുകളുമാണു മോഷണം നടത്തിയിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കി.