പാലോട്: തിരുവനന്തപുരം-തെങ്കാശി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ചിപ്പന്‍ചിറ പാലത്തിന്റെ പണി ഇഴഞ്ഞുനീങ്ങുന്നു. പണിതുടങ്ങി വര്‍ഷം നാല് പിന്നിട്ടിട്ടും തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുകയാണ്. പഴയ ഇരുമ്പുപാലം തകര്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് 73 കോടി ചെലവിട്ട് പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്.
സര്‍ സി.പി.യുടെ കാലത്ത് പണികഴിപ്പിച്ച ഇരുമ്പുപാലമാണ് ഇന്നും ഗതാഗതത്തിന് ഉപയോഗിക്കുന്നത്. പാര്‍ശ്വഭിത്തി ഇടിഞ്ഞ്, അടിവശത്തെ ഇരുമ്പുപാളങ്ങള്‍ തകര്‍ന്ന് ഏറ്റവും അപകടകരമായ നിലയിലാണ് ഇരുമ്പുപാലം.
ഇവിടെ അപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടായ സാഹചര്യത്തില്‍ 2010 ജൂലായ് 13-നാണ് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പാലത്തിന് തറക്കല്ലിട്ടത്. പതിനൊന്നുമാസംകൊണ്ട് പണിപൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കും എന്നായിരുന്നു അന്നത്തെ വാഗ്ദാനം.
പണിതുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ റവന്യു-വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുയര്‍ന്നു. അന്ന് ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയ പണി ഇതുവരെയും മുന്നോട്ടുപോയില്ല. പുതിയ പാലത്തിനൊപ്പം ഒരുഗ്രാമത്തിന്റെ മുഴുവന്‍ ആശ്രയമായ ഒറ്റത്തടിപാലം മാറ്റി കാക്കാണിക്കരയിലേക്ക് ഒരു ചെറിയ പാലംകൂടി നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിനായി വസ്തു സര്‍വേ നടത്തി തിരിച്ചിടുകയും ചെയ്തു. എന്നാല്‍ പ്രധാന പാലത്തിന്റെ പണി നിലച്ചതോടെ മറ്റുപാലങ്ങളുടെ പണിയും നിന്നു.
അന്തര്‍സംസ്ഥാന പാതയായ ടി.എസ്.റോഡില്‍ പ്രതിദിനം ആയിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണ് ഇരുമ്പുപാലം. അടിയന്തരമായി ഇരുമ്പുപാലത്തിന് പകരം നിര്‍മിക്കേണ്ട പാലത്തിനാണ് ഈ ഗതികേട്.