പാലോട്: ശവമടക്കാന്‍ ഒരുതുണ്ട് ഭൂമി ഇല്ലാത്തതിനെത്തുടര്‍ന്ന് സഹോദരിയുടെ വീടിന്റെ അടുക്കള പൊളിച്ച് യുവാവിന്റെ മൃതദേഹം മറവുചെയ്തു. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ചിറ്റൂര്‍ കാട്ടിലക്കുഴി പുളിമൂട് മണ്‍പുറത്തുവീട്ടില്‍ മഹേഷ്‌കുമാറിന്റെ (26) മൃതദേഹം മറവുചെയ്യാനാണ് സഹോദരിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ചുമാറ്റേണ്ടിവന്നത്.
പാലോട് ടൗണിലെ ജീപ്പ് തൊഴിലാളിയായിരുന്ന മഹേഷ് ഞായറാഴ്ച രാത്രി തൂങ്ങിമരിക്കുകയായിരുന്നു. മഹേഷിന്റെ ഭാര്യ സജിതയുടെ
കുടുംബഓഹരിയില്‍ ഷെഡ് കെട്ടിയാണ് ഇവര്‍ ജീവിച്ചിരുന്നത്. അതും മൂന്നുസെന്റ് വസ്തു മാത്രമായിരുന്നു. ഇവിടെ ശവമടക്കാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് സഹോദരി ദീപികയുടെ വീടിന്റെ അടുക്കള പൊളിച്ച് മൃതദേഹം മറവുചെയ്യേണ്ടിവന്നത്. മൂന്നുവയസുള്ള മകനേയുംകൊണ്ട് ഷെഡില്‍ കഴിഞ്ഞിരുന്ന മഹേഷിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. മൂന്നുതവണ പഞ്ചായത്തില്‍ മണ്ണും വീടും പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുടുംബമാണ് മഹേഷിന്റേത്. സജിതയാണ് ഭാര്യ. മകന്‍: കാര്‍ത്തിക്. തോമസിന്റെയും ശ്യാമളയുടെയും മകനാണ് മഹേഷ്‌കുമാര്‍.