ിതുര: ചായം സഹകരണ ബാങ്കിലേക്ക് സി.പി.എം. തൊളിക്കോട് ലോക്കല്‍കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് ബാങ്ക് ഭരണസമിതി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യാതെ സംരക്ഷിക്കുന്നെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. ബാങ്ക് പടിക്കല്‍ നടന്ന ധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു. എസ്. നാസര്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എസ്. സഞ്ജയന്‍, എന്‍.എം. സാലി, ജെ. വേലപ്പന്‍, എന്‍.ഗോപാലകൃഷ്ണന്‍, എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


