പൊന്മുടിയില്‍ ആയിരം വൃക്ഷത്തൈ: ഡി.എഫ്.ഒ ഉദ്ഘാടനം ചെയ്തു
വിതുര: പരിസ്ഥിതിദിനത്തില്‍ പൊന്മുടിയില്‍ ആയിരം വൃക്ഷത്തൈ നടുന്ന പദ്ധതി തിരുവനന്തപുരം ഡി.എഫ്.ഒ ടി. ഉമ ഉദ്ഘാടനം ചെയ്തു. അപ്പര്‍ സാനിട്ടോറിയത്തിലെ അമിനിറ്റി സെന്ററിനുമുന്നില്‍ കണിക്കൊന്ന നട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൊന്മുടിയിലെ കാലാവസ്ഥയുമായി ഇണങ്ങുന്ന ചൂളക്കാറ്റാടി മരത്തിന്റെ തൈകളാണ് കൂടുതലായും നട്ടത്. പാലോട് വനം േേറഞ്ചാഫീസര്‍ അബ്ദുള്‍ ജലീല്‍, പൊന്മുടി വി.എസ്.എസ്. സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.