പാങ്ങോട്: പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ പുലിപ്പാറ, ഭരതന്നൂര്‍ മേഖലകളില്‍ വയല്‍ നികത്തല്‍ വ്യാപകമാകുന്നു.
പുലിപ്പാറ മുതല്‍ ഭരതന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ കല്ലറ-പാലോട് പ്രധാന റോഡിന്റെ വശങ്ങളിലായുള്ള റോഡിലാണ് ടിപ്പര്‍ ലോറികളില്‍ മണ്ണുകൊണ്ടുവന്നിട്ട് വയല്‍ നികത്തുന്നത്. നിയമങ്ങള്‍ പാലിക്കാതെയാണ് വ്യാപക വയല്‍ നികത്തല്‍. മൈലമൂടിന് സമീപം ഗാര്‍ഡന്‍സ്റ്റേഷന്‍ മുതല്‍ കല്ലറ ജങ്ഷന്‍ വരെ മിക്കവാറും പാടങ്ങളും നികത്തിക്കഴിഞ്ഞു.
കുറഞ്ഞവിലയ്ക്ക് ഭൂമിവാങ്ങി മണ്ണിട്ട് നികത്തി കരഭൂമിയാക്കി വില്‍ക്കുന്ന ലോബിയാണ് ഇതിന്റെ പിന്നിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തിലെ അനധികൃത നടപടി രാഷ്ട്രീയകക്ഷികളും പ്രകൃതിസംരക്ഷണ സംഘടനകളും നിരന്തരം നടത്തിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നിര്‍ത്തിയിരുന്നു. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് എ.ഐ.വൈ.എഫ്. പാങ്ങോട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.