പെരിങ്ങമ്മല: ബനാന നഴ്‌സറി ഫാമിലെ സമരം അടിയന്തരമായി പരിഹരിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അനര്‍ഹരായ തൊഴിലാളികളെ ലിസ്റ്റില്‍നിന്ന് പുറത്താക്കുക, അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂണ്‍ 13 മുതല്‍ അനിശ്ചിതകാലസമരം ആരംഭിച്ചത്. സോഷ്യലിസ്റ്റ് ജനത വാമനപുരം നിയോജകമണ്ഡലം പ്രസിഡന്റ് ചേപ്പിലോട് വിജയകുമാര്‍, ജില്ലാകമ്മിറ്റി അംഗം പുല്ലമ്പാറ ദിലീപ്, പനവൂര്‍ നാസര്‍, തോട്ടിന്‍കര ഷാജി, പെരിങ്ങമ്മല അജിത് തുടങ്ങിയവര്‍ സമരസ്ഥലം സന്ദര്‍ശിച്ചു.


