പാലോട്: വട്ടക്കരിക്കകത്ത് പാറപൊട്ടിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു. ഒമ്പത് വീടുകള്‍ക്ക് വിള്ളല്‍വീണു. വട്ടക്കരിക്കകം കൈപ്പറ്റയില്‍ ജീനാഭവനില്‍ ശ്യാമളയുടെ വീടാണ് ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ വീട് ഇടിയുന്നത് കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറി. ആളപായമില്ല. ഇതിന് സമീപത്തെ ഒമ്പത് വീടുകളുടെ ചുവരുകള്‍ പൊട്ടിമാറി അപകടകരമായി.
സമീപത്തെ പാറക്വാറിയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ ആഘാതത്തിലാണ് വീടുകള്‍ തകര്‍ന്നതെന്ന് പറയുന്നു. രണ്ടുമാസം മുമ്പ് ഇതുപോലെ നടന്ന സ്‌ഫോടനത്തില്‍ ശ്യാമളയുടെ വീടിന്റെ ചുവരുകള്‍ വിണ്ടുകീറിയിരുന്നു. അന്ന് പാങ്ങോട് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ശ്യാമള പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഉഗ്രശബ്ദത്തില്‍ പാറ പൊട്ടിത്തെറിച്ചു. വീടിന്റെ അടുക്കളയിലെ സിമന്റ് സ്ലാബ്വരെ പൊട്ടിത്തകര്‍ന്നുവീണു. പ്രായമായ അമ്മയും രണ്ട് കുട്ടികളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഇറങ്ങി പുറേേത്തക്കാടി രക്ഷപ്പെട്ടു.
പരിസരത്തെ അഷ്‌റഫ്, സുദേവന്‍, പുരുഷോത്തമന്‍, വേണു, ബാലന്‍, സുരേന്ദ്രന്‍ നായര്‍, ബഷീര്‍, ദീപന്‍, അജി എന്നിവരുടെ വീടുകളുടെ ചുവരുകളാണ് പൊട്ടിതകര്‍ന്നത്. നിരന്തരമായി പരാതി ഉയര്‍ന്നിരുന്നെങ്കിലും ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ റവന്യൂ, േപാലീസ് വകുപ്പുകള്‍ മുന്നോട്ടുവരാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ക്വാറിയിലും ഗ്രാമപ്പഞ്ചായത്ത് പടിക്കലും ബി.ജെ.പി. ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.