വിതുര: കാട്ടുപന്നിശല്യം കാരണം പൊറുതിമുട്ടിയ മലയോര കര്‍ഷകര്‍ക്ക് ഇടത്തീയായി കരിമ്പുഴു എത്തി. വിതുര-പേപ്പാറ റോഡില്‍ മൂന്നുമുക്ക്, കാലന്‍കാവ്, ചപ്പാത്ത് ഭാഗങ്ങളിലാണ് കൃഷിയിടങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതരം കരിമ്പുഴു ഇറങ്ങിയിരിക്കുന്നത്.
മരിച്ചീനി, വാഴ, പയര്‍, റബ്ബര്‍തൈ തുടങ്ങിയവയുടെ ഇലകള്‍ മണിക്കൂറുകള്‍കൊണ്ട് തിന്നുതീര്‍ത്ത് ചെടിയെ അസ്ഥികൂടം പോലെയാക്കുകയാണ് പുഴുക്കള്‍. സമീപത്തെ വീടുകളുടെ ചുവരുകളിലും മറ്റും പറ്റിപ്പിടിക്കുന്ന ഇവ സ്വൈരജീവിതം തകര്‍ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി.
പന്നി കയറാതിരിക്കാന്‍ പതിനായിരക്കണക്കിന് രൂപ മുടക്കിയാണ് പ്ലാസ്റ്റിക് വലകൊണ്ട് വേലി തീര്‍ത്തത്. ഇതുകഴിഞ്ഞപ്പോഴാണ് പുഴുക്കള്‍ എത്തി മണിക്കൂറുകള്‍കൊണ്ട് ഇല തിന്നതെന്ന് മൂന്നുമുക്കിലെ കര്‍ഷകരിലൊരാളായ ഷാബു പറയുന്നു. വീട്ടില്‍ ചിതലിനെ നശിപ്പിക്കാന്‍ വാങ്ങിയ കീടനാശിനി പുഴുക്കളെ കൊല്ലാന്‍ തളിക്കേണ്ടിവന്നതായി മറ്റൊരു കര്ഷകന് ദ്വിജേന്ദ്രലാല്ബാബു.
രാജു, േഗാപി, ബാബു, കൃഷ്ണപിള്ള, ഗോമതി തുടങ്ങി സമീപപ്രദേശങ്ങളിലെ കര്‍ഷകരും പുഴുക്കളെ നശിപ്പിക്കാനുള്ള മാര്‍ഗം തേടി നെട്ടോട്ടത്തിലാണ്. ചിലര്‍ വീട്ടില്നിന്നുകൂടി പുഴുക്കളെ തുരത്തേണ്ട ഗതികേടിലും.
മരിച്ചീനി ഇലകള്‍ പൂര്‍ണമായും തിന്നുന്ന പുഴുക്കള്‍ വാഴയിലയില്‍ വൃത്താകൃതിയില്‍ നിറയെ ദ്വാരം വീഴ്ത്തുകയാണ്. സാധാരണ പുഴുക്കള്‍ ആക്രമിക്കാത്ത റബ്ബര്‍ ഇലയും കരിമ്പുഴു വെറുതെ വിടുന്നില്ല.