വിതുര. ഗ്രാമപഞ്ചായത്തിന്റെ കവാടമായ സ്വരാജ് ഗേറ്റിന്റെ മുഖം മിനുക്കാന്‍ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന് കൌണ്‍സിലി (ഡിടിപിസി)ന്റെ കൈത്താങ്ങ്. കല്ലാര്‍, പൊന്മുടി, പേപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്ക് അല്പമൊന്നു വിശ്രമിക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു മിനി ടൂറിസം സെന്റര്‍ നിര്‍മിക്കാന്‍ അംഗീകാരം ലഭിച്ചതായി വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ പറഞ്ഞു.
ഇതു പ്രകാരം കുട്ടികളുടെ പാര്‍ക്ക്, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍, മിനി കഫെറ്റേരിയ, ടോയ്ലറ്റ് കോംപ്ളക്സ് എന്നിവ സ്വരാജ് ഗേറ്റ് ഭൂമിയില്‍ ഡിടിപിസി നിര്‍മിക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രപ്പോസല്‍ ഡിടിപിസിക്കു വിതുര ഗ്രാമപഞ്ചായത്ത് നേരത്തെ സമര്‍പ്പിച്ചിരുന്നു. രണ്ടു റോഡുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈ ആറു സെന്റ് സ്ഥലം ടൂറിസം സാധ്യതകള്‍ക്കു നിറം പകരുന്ന തരത്തിലൊരു പദ്ധതിയായി പരിണമിക്കുന്നതോടെ ഗേറ്റിനോടു ഗ്രാമപഞ്ചായത്ത് കാണിച്ച വര്‍ഷങ്ങളുടെ അവഗണനയ്ക്കാണ് അറുതിയാകുന്നത്. വിതുര ഗ്രാമപഞ്ചായത്തിനു കിട്ടിയ സ്വരാജ് ട്രോഫിയുടെ സ്മരണാര്‍ഥം നിര്‍മിച്ച സ്വരാജ് ഗേറ്റ് കാലങ്ങളായി അവഗണനയില്‍ കിടക്കുകയായിരുന്നു.
അവഗണിക്കപ്പെടുന്ന ഈ അഭിമാനസ്തംഭത്തെപ്പറ്റി കഴിഞ്ഞ നവംബറില്‍ മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചായിരുന്നു. തുടര്‍ന്നാണു ഗ്രാമപഞ്ചായത്ത് കാര്യക്ഷമമായി ഇടപെട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം കാടുപിടിച്ചുകിടക്കുന്ന ഗേറ്റ് വൃത്തിയാക്കാന്‍ ചായം ഓള്‍സെയ്ന്റ്സ് സ്കൂളിലെ
നല്ലപാഠം സംഘം രംഗത്തുവന്നിരുന്നു. കാലം മങ്ങലേല്‍പ്പിച്ച ഗേറ്റിന്റെ പ്രൌഢി അല്പമെങ്കിലും തിരിച്ചുപിടിക്കാനുതകുന്ന തരത്തില്‍ ഗേറ്റിനു ചുറ്റും വളര്‍ന്നുപൊങ്ങിയ കാട് വെട്ടിയൊതുക്കുകയും ഗേറ്റ് കഴുകി വൃത്തിയാക്കുകയും ചെയ്തു. കുട്ടികളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു ഗേറ്റിനെ ഇനി അവഗണിക്കില്ലെന്ന് ഉറപ്പു നല്കിയതു പുതിയ പദ്ധതിക്കു ജീവന്‍വയ്ക്കുന്നതോടെ പാലിക്കപ്പെടും. എങ്കിലും നിലവില്‍ ഗേറ്റിനു ചുറ്റുമുള്ള കാട് അല്പമൊരു നിരാശ പടര്‍ത്തുന്നുണ്ട്.