വിതുര: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, വിതുര വൈ.എം.സി.എ, ട്രിവാന്‍ഡ്രം സിറ്റി ലയണ്‍സ് ക്ലബ് എന്നിവ സംയുക്തമായി അര്‍ബുദ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. കെ.പി.എസ്.എം. സെന്റ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന ക്യാമ്പ് ശാസ്ത്രസാങ്കേതിക വകുപ്പ് ഡയറക്ടര്‍ ഡോ.ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ലയണ്‍ ജോണ്‍ ജി. കൊട്ടറ അധ്യക്ഷതവഹിച്ചു. ജലഅതോറിട്ടി എക്‌സി. എന്‍ജിനിയര്‍ പ്രകാശ് ഇടിക്കുള, വൈ.എം.സി.എ. സെക്രട്ടറി എല്‍.കെ. ലാല്‍റോയ്, ഡോ.കലാവതി, പ്രൊഫ. അലക്‌സ് തോമസ്, സ്റ്റാന്‍ലി, പ്രമോദ് ഉമ്മന്‍, സന്തോഷ് നെയ്യാറ്റിന്‍കര, കുഞ്ഞപ്പി, ബാബു കെ. മാത്യു, ഷാജി ജെയിംസ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.