വിതുര: വലിയവേങ്കാട്-പഴവുണ്ണിപ്പാറ മേഖലയില്‍ നായ്ക്കൂട്ടം പശുക്കുട്ടിയെ കടിച്ചുകൊന്നു. നായ്ക്കള്‍ കഴിഞ്ഞദിവസം രണ്ട് ആടുകളെ കടിച്ചുകൊന്നിരുന്നു. വലിയവേങ്കാട് ചിത്രാഭവനില്‍ മുരളീധരന്‍ നായരുടെ വീട്ടിലെ രണ്ടുമാസം പ്രായമുള്ള പള്‍ുക്കുട്ടിയെയാണ് ചൊവ്വാഴ്ച അര്‍ധരാത്രി നായ്ക്കൂട്ടം കൊന്നത്.
പശുക്കുട്ടിയുടെ നിലവിളികേട്ട് കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങി നായ്ക്കളെ ഓടിച്ചെങ്കിലും ശരീരഭാഗങ്ങള്‍ കടിച്ചുപറിക്കപ്പെട്ട പശുക്കുട്ടി ചാവുകയായിരുന്നു.
മുരളീധരന്‍ നായര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.
മുരളീധരന്‍ നായര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.