വിതുര. തിരുവനന്തപുരം റൂറല്‍ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിതുര ജനമൈത്രീ പൊലീസ് സ്റ്റേഷനും നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാംപ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി രാജ്പാല്‍ മീണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍, എസ്ഐ: എ. ബൈജു, ജിഎസ്ഐ: സുധര്‍മന്‍, മോഹനകുമാര്‍, പി.കെ. കുമാര്‍, എസ്. സതീശചന്ദ്രന്‍ നായര്‍, ശ്രീകണ്ഠന്‍ നായര്‍, എന്‍. മണികണ്ഠന്‍, ടി.ജി. ചന്ദ്രചൂഡന്‍ എന്നിവര്‍ പ്രസംഗിച്ചു. സാധാരണ നടത്തുന്ന മെഡിക്കല്‍ ക്യാംപുകളില്‍നിന്നു വ്യത്യസ്തമായി ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന തരത്തിലായിരുന്നു ഇവിടെ ക്യാംപ് സംഘടിപ്പിച്ചത്. തന്മൂലം മഴയെപ്പോലും അവഗണിച്ചു രാവിലെ ഒന്‍പതു മുതല്‍ വന്‍ ജനപ്രവാഹം വിതുര പൊലീസ് സ്റ്റേഷന്‍ മൈതാനിയിലേക്കുണ്ടായി.