പാലോട്: തകര്‍ന്നുകിടന്ന മടത്തറ റോഡ് നാട്ടുകാര്‍ ചേര്‍ന്ന് നന്നാക്കി. എ.ഡി.ജി.എസ്.എസ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും ഒരുമാ പുരുഷസ്വയം സഹായത്തിന്റെയും നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മെറ്റല്‍, മണല്‍ എന്നിവയിറക്കി റോഡിലെ കുഴികള്‍ അടച്ചു. ടി.എസ്.റോഡില്‍ നിരന്തരം അപകടം വിതയ്ക്കുന്ന കുഴികളാണ് നാട്ടുകാരുടെ ശ്രമഫലമായി നികത്തിയത്. ജി.സുന്ദരേശന്‍, കെ.അശോകന്‍, ബിനു, ഷിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.