വിതുര: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ ചായം രാജീവ് ഗാന്ധി കലാകായിക ക്ലബ്ബില്‍ തുടങ്ങുന്ന ജനസേവനകേന്ദ്രവും കരിയര്‍ ഗൈഡന്‍സ് സെന്ററും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍ പരീക്ഷാവിജയികളെ അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ചായം സുധാകരന്‍ അധ്യക്ഷനായി. സെക്രട്ടറി എ. അരുണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ശോഭനകുമാരി, വാര്‍ഡംഗം കെ. വിജയകുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്. സഞ്ജയന്‍, എസ്. സുജിത്, എസ്. സുകേഷ് കുമാര്‍, ചായം മുരളി തുടങ്ങിയവര്‍ സംസാരിച്ചു.


