വിതുര: ഒരുമാസത്തിലേറെയായി ബോണക്കാട് മഹാവീര്‍ തോട്ടം െതാഴിലാളികള്‍ക്ക് മുന്നില്‍ വെള്ളിയാഴ്ച ജില്ലാ നേതാക്കള്‍ മുന്നോട്ടുെവച്ച ഫോര്‍മുല നടപ്പായില്ല. തോട്ടത്തില്‍നിന്ന് ഒരുമിച്ച് ആദായമെടുത്ത് വില്പന നടത്തി കിട്ടുന്ന തുക വീതിച്ചെടുക്കാമെന്ന നിര്‍ദേശമാണ് നേതാക്കള്‍ മുന്നോട്ടുെവച്ചത്. എന്നാല്‍ രണ്ടായിരത്തോളം ഏക്കര്‍ വരുന്ന തോട്ടം അളന്ന് വീതിച്ച് ഓരോ തൊഴിലാളിക്കുമായി നല്‍കണമെന്ന നിലപാടില്‍ വെള്ളിയാഴ്ച ബോണക്കാട്ട് ഒത്തുകൂടിയ തൊഴിലാളികള്‍ ഉറച്ചുനിന്നു. ഇതിനായി ജില്ലാ നേതാക്കളെ ഒഴിവാക്കി ഒരു തൊഴിലാളി കമ്മിറ്റിക്കും അവര്‍ രൂപംനല്‍കി.
കെ. അബ്ബാസ്, പി. അയ്യപ്പന്‍പിള്ള (സി.ഐ.ടി.യു.), അനിരുദ്ധന്‍നായര്‍ (ഐ.എന്‍.ടി.യു.സി.), പി. ബാലകൃഷ്ണന്‍നായര്‍ (ബി.എം.എസ്.) എന്നീ ജില്ലാ നേതാക്കളാണ് വെള്ളിയാഴ്ച രാവിലെ തോട്ടത്തിലെത്തിയത്. ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മടങ്ങി സതീശന്‍ (സി.ഐ.ടി.യു.), കനി (ഐ.എന്‍.ടി.യു.സി.), മുത്തുപ്പാണ്ടി (ബി.എം.എസ്.), സെല്‍വരാജ് (എച്ച്.എം.എസ്.) എന്നിവരാണ് തൊഴിലാളിക്കമ്മിറ്റി ഭാരവാഹികള്‍. കണ്ണെത്താദൂരം വിസ്തൃതിയുള്ള തോട്ടം അളന്നുതിരിക്കാനുള്ള സാങ്കേതിക ജ്ഞാനമൊന്നും ഇവര്‍ക്കില്ല. കൈയേറിയിലുണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ വേറെയും. എങ്കിലും തിങ്കളാഴ്ച മുതല്‍ തങ്ങള്‍, തങ്ങളുടെ വഴിക്കെന്ന പ്രഖ്യാപനമാണ് വെള്ളിയാഴ്ച ഇവര്‍ നടത്തിയത്. ഉത്തരവാദപ്പെട്ട ഒരാളെങ്കിലും ബോണക്കാട്ടെത്തി പട്ടിണി മാറ്റാനുള്ള നടപടിയെടുക്കുമെന്ന പ്രതീക്ഷയോടെ തന്നെയാണ് തോട്ടം വീതിച്ചെടുക്കാനുള്ള നീക്കവുമായി ഇവര്‍ മുന്നോട്ടുനീങ്ങുന്നത്.

