പാലോട്. ആദിവാസി മേഖലകളില്‍ കാന്‍സര്‍ വ്യാപകമാകുന്നതു സംബന്ധിച്ച മനോരമ വാര്‍ത്തയെ തുടര്‍ന്നു യുവജനക്ഷേമ ബോര്‍ഡും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റും തിരുവനന്തപുരം ആര്‍സിസിയുടെസഹായത്തോടെ ഞാറനീലി കാണി ഗവ. യുപിഎസില്‍ സംഘടിപ്പിച്ച കാന്‍സര്‍ നിര്‍ണയ ക്യാംപിനു യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് തിരിതെളിച്ചു.
പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ബി. പവിത്രകുമാര്‍, പെരിങ്ങമ്മല പിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ പി. ഫ്രാന്‍സിസ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് അസി. പ്രോജക്ട് ഓഫിസര്‍ ശ്രീകുമാര്‍, പാലോട് എസ്. ഷിബുകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബീന, ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, പാലോട് ജനമൈത്രി പൊലീസ്, പാലോട് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, സ്കൂള്‍ എച്ച്എം അടക്കമുള്ള അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍, യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തകര്‍, എസ്ടി പ്രമോട്ടര്‍മാര്‍ അടക്കമുള്ളവര്‍ ക്യാംപില്‍ സജീവ നേതൃത്വം വഹിച്ചു.
വന്‍ ജന പങ്കാളിത്തത്തിനു വേദിയായ ക്യാംപില്‍ 552 പേര്‍ രോഗ നിര്‍ണയം നടത്തി. ഇതില്‍നിന്ന് 20 പേരെ വിദഗ്ധ പരിശോധനയ്ക്കായി ആര്‍സിസിയിലേക്കു റഫര്‍ ചെയ്തു. മനോരമയിലെ വാര്‍ത്തയെ തുടര്‍ന്നു യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മന്ത്രി തലത്തിലെ ഇടപെടലിനെ തുടര്‍ന്നാണു വേഗ നടപടികള്‍ക്കു തുടക്കം കുറിച്ചത്.
മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം യുവജനക്ഷേമ ബോര്‍ഡിന്റെ സംഘം ആദിവാസി മേഖലകളില്‍ സന്ദര്‍ശനം നടത്തി ക്യാംപിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരുന്നു. ഡിപ്പാര്‍ട്ട്മെന്റുകളുടെ കൂട്ടായ്മയും ബോധവല്‍ക്കരണത്തിന്റെ വിജയവുമായി പ്രസ്തുത ക്യാംപ്. മദ്യപാനം, വെറ്റില മുറുക്ക് അടക്കമുള്ള ലഹരിക്കെതിരെ യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആദിവാസി മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടി തുടരുമെന്നു വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് പറഞ്ഞു.