പാലോട്. വിശ്രമമന്ദിരം മാറ്റുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നന്ദിയോട് ഗ്രാമ പഞ്ചായത്ത് ഇന്നലെ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ സമയത്ത് എത്തിയില്ലെന്ന് ആരോപിച്ച് ഇറങ്ങിപ്പോയി. ഇതിനെ തുടര്‍ന്ന് യോഗം കൂടാനായില്ല. ഇന്നലെ മൂന്ന് മണിക്കാണ് പഞ്ചായത്ത് ഹാളില്‍ യോഗം വിളിച്ചിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടാക്സി ഡ്രൈവര്‍മാര്‍, വ്യാപാരി വ്യവസായികള്‍ അടക്കമുള്ളവര്‍ മൂന്ന് മണിക്ക് തന്നെ എത്തിയിരുന്നു. എന്നാല്‍ നാലുമണിയായിട്ടും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ലെന്നും തുടര്‍ന്നാണ് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചതെന്നും യോഗത്തിനെത്തിയവര്‍ പറഞ്ഞു. അതേ സമയം താന്‍ മൂന്നര മണിക്ക് എത്തിയതായും ഒരു ചര്‍ച്ചയുണ്ടായിരുന്നതിനാലാണ് അരമണിക്കൂര്‍ വൈകിയതെന്നും നാലു മണിവരെ കാത്തിരുന്നു എന്നതു ശരിയല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ പറഞ്ഞു.