വിതുര. പൊന്നാംചുണ്ട് പാലം പണി ഉടന്‍ ആരംഭിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് പൊന്നാംചുണ്ട് ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പാലം പണിയ്ക്കായി 10 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. യൂണിറ്റ് പ്രസിഡന്റ് എസ്. സുധിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ പാര്‍ലമെന്ററി വൈസ് പ്രസിഡന്റ് എല്‍.കെ. ലാല്‍റോഷിന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് എസ്.എന്‍. ക്ളമന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജി. ജയപ്രകാശ്, മേമല അന്‍സര്‍, മണലി ഗോപന്‍ എന്നിവര്‍ പ്രസംഗിച്ചു.