പാലോട്. മനോരമ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ എ പ്ളസ് നേടിയ പെരിങ്ങമ്മല ഞാറനീലി കാണി ഗവ. യുപിഎസിനുള്ള കാഷ് അവാര്‍ഡ് സ്കൂളിലെത്തി വിതരണം ചെയ്തു. മലയാള മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ (തിരുവനന്തപുരം) സി.എ. തോമസില്‍ നിന്ന് ടീച്ചര്‍ ഇന്‍ചാര്‍ജ് ക്ളീറ്റസ് ദാസ്, സീനിയര്‍ അസി.റസിയാ ബീവി, മൊയ്ദീന്‍ മണ്ണുശേരി അടക്കമുള്ള അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്രതിമാസ കാന്‍സര്‍ കൂട്ടായ്മ, ആദിവാസി മേഖലകളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള പരിപാടികള്‍ നടത്തിയാണ് കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂള്‍ എ പ്ളസ് നേടിയത്.