പാലോട്. നാടിനെ പച്ചപുതപ്പിക്കാനും പാതയോരങ്ങളില്‍ തണലിന്റെ അഴകൊരുക്കാനും ലക്ഷ്യമിട്ട് വനം വകുപ്പും, പാണ്ടിയാന്‍പാറ ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷനും കൈകോര്‍ത്തു പാതയോരങ്ങളില്‍ പുഷ്പിത വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പരിപാടി പാലോട് റെയ്ഞ്ച് ഓഫിസര്‍ അബ്ദുല്‍ ജലീല്‍ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അയ്യപ്പന്‍നായര്‍, സെക്രട്ടറി പത്മനാഭന്‍നായര്‍, ട്രഷറര്‍ അരുണ്‍രാജ്, വനിതകളടക്കമുള്ള അസോസിയേഷന്‍ അംഗങ്ങള്‍, കൊച്ചടപ്പുപാറ വന സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്വാഭാവിക വനവല്‍ക്കരണത്തിന്റെ ഭാഗമായിട്ടു കൂടിയാണ് ഇത്തരത്തില്‍ പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ എല്ലാവരും തൈകള്‍ നട്ടു പിടിപ്പിക്കുകയും പ്രദേശത്തെ പ്ളാസ്റ്റിക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി.