പാലോട്: ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി നോക്കിയശേഷം നാട്ടിലെത്തിയപ്പോള്‍ മരിച്ച തെന്നൂര്‍ കൊച്ചുകരിക്കകം ജെ.ജെ. മന്‍സിലില്‍ ജലീലിന്റെ കുടുംബത്തിന് പ്രവാസികള്‍ സമാഹരിച്ച ഒന്നരലക്ഷംരൂപ നല്‍കി. നജ്‌റാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'പ്രതിഭ' എന്ന സംഘടനയാണ് പണം കണ്ടെത്തിയത്. ജലീലിന്റെ മകന്‍ ജംഷീര്‍ പണം ഏറ്റുവാങ്ങി. വി.കെ.മധു, ചെറ്റച്ചല്‍ ഗോപന്‍, പി.എസ്. ദിവാകരന്‍ നായര്‍, സലിം, ശശി, ചന്ദ്രന്‍, സജീവ് എന്നിവര്‍ പങ്കെടുത്തു.