തലത്തൂതക്കാവ് പാലത്തിന്റെ ശിലാഫലകം വീട്ടിനുള്ളില്‍
വിതുര: തലത്തൂതക്കാവ് സ്ഥിരം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തിന്റെ ശിലാഫലകം വീട്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. 2012 സപ്തംബര്‍ 22ന് നടന്ന ചടങ്ങിന്റെ ശിലാഫലകമാണ് കല്ലന്‍കുടിയിലെ ഒരു വീട്ടിലുള്ളത്.
ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി പങ്കെടുത്തതായും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചടങ്ങില്‍െവച്ച് മുരിക്കിന്‍കാല വിജയന്‍കാണി മന്ത്രിക്ക് തേന്‍ സമ്മാനിച്ചതും അന്ന് വാര്‍ത്തയായിരുന്നു. തലത്തൂതക്കാവില്‍ പാലമില്ലാത്തതിനാല്‍ ആറ്റിലിറങ്ങി നീന്തിയപ്പോള്‍ മുങ്ങിമരിച്ച ഷാജിരാജന്റെ അച്ഛനാണ് വിജയന്‍ കാണി‚. രണ്ട് വര്‍ഷമായിട്ടും പാലംപണി തുടങ്ങാത്തതിനാല്‍ അടങ്കല്‍തുക പുതുക്കി നിശ്ചയിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് തലത്തൂതക്കാവില്‍ തൂക്കുപാലം പണിയുമെന്ന് മന്ത്രി പ്രസ്താവിച്ചതായി കഴിഞ്ഞദിവസം വാര്‍ത്തവന്നത്.
തലത്തൂതക്കാവ് പാലം വിവാദം: പഞ്ചായത്ത് പ്രസിഡന്റ് രാജിക്ക്
പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ |
വിതുര: തലത്തൂതക്കാവ് പാലം പണിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെയും സ്ഥലം എം.എല്‍.എ. സ്പീക്കര്‍ ജി. കാര്‍ത്തികേയനെയും രാജിസന്നദ്ധത അറിയിച്ചു. പഞ്ചായത്തോഫീസിലെ തന്റെ ക്യാബിനില്‍ നിന്ന് സ്വന്തം സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. തിരുവനന്തപുരത്തെത്തി സ്പീക്കറെ നേരില്‍ക്കണ്ടാണ് രാജിക്കാര്യം അറിയിച്ചത്. പ്രശ്‌നപരിഹാരത്തിന് ജി. കാര്‍ത്തികേയനുമായി ബന്ധപ്പെട്ടതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍ നായര്‍ അറിയിച്ചു.
രണ്ടുവര്‍ഷം മുമ്പ് മന്ത്രി പി.കെ. ജയലക്ഷ്മി പങ്കെടുത്ത യോഗത്തിലാണ് തലത്തൂക്കുവില്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നത്. പാലംപണി തുടങ്ങാന്‍ വൈകുന്നകാര്യം കഴിഞ്ഞദിവസം ഒരു ചാനലില്‍ വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു മാസത്തിനകം തലത്തൂതക്കാവില്‍ തൂക്കുപാലം പണിയുമെന്ന് മന്ത്രി ജയലക്ഷ്മി പ്രസ്താവിച്ചതായും വാര്‍ത്ത വന്നു. സ്ഥിരം പാലത്തിന് തറക്കല്ലിട്ടശേഷം തൂക്കുപാലം പണിയുമെന്ന പ്രസ്താവന പ്രതിഷേധത്തിന് ഇടയാക്കി. ഇതേത്തുടര്‍ന്നാണ് തലത്തൂതക്കാവ് സ്വദേശികൂടിയായ വിപിന്റെ രാജിസന്നദ്ധതയിലേക്ക് നയിച്ചത്.
തൂക്കുപാലത്തിനുള്ള എസ്റ്റിമേറ്റ് എടുക്കുന്നത് തടയുമെന്നും വിപിനെ രാജിയില്‍നിന്ന് പിന്തിരിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.