വിതുര: ചൊവ്വാഴ്ച ബോണക്കാട് അങ്കണവാടി തുറക്കാത്തതില്‍ തോട്ടം തൊഴിലാളികള്‍ പ്രതിഷേധിച്ചു. സാധാരണ പൊതുഅവധി ദിവസങ്ങളില്‍ മാത്രമാണ് അങ്കണവാടികള്‍ക്കും അവധിയുള്ളത്. പൊതുഅവധി അല്ലാതിരുന്നിട്ടും ചൊവ്വാഴ്ച ബോണക്കാട് അങ്കണവാടി പൂട്ടിക്കിടന്നതായാണ് പരാതി. ഹെല്‍പ്പര്‍ ഇല്ലാത്തതിനാലാണ് അങ്കണവാടി തുറക്കാത്തതെന്നാണ് സൂചന.