തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ 74-ാമത് ശാഖയായ നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് ശാഖ 4ന് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
പാങ്ങോട് ജങ്ഷനില്‍ രാവിലെ 9ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എം.എല്‍.എ. കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിക്കും. മുന്‍ എം.പി.യും മലയാളമിഷന്‍ ചെയര്‍മാനുമായ തലേക്കുന്നില്‍ ബഷീര്‍ ആദ്യനിക്ഷേപം സ്വീകരിക്കും. സഹകരണ ജനാധിപത്യവേദി ചെയര്‍മാനായ കരകുളം കൃഷ്ണപിള്ള ആദ്യ വായ്പ വിതരണം ചെയ്യും.


