വിതുര: അധ്യാപകരില്ലാത്തതിനാല്‍ മലയോര മേഖലയിലെ സ്‌കൂളുകളില്‍ അധ്യയനം മുടങ്ങുന്നു. പൊന്മുടി സംസ്ഥാന ഹൈവേയുടെ അരികിലുള്ള ആനപ്പാറ ഗവ. ഹൈസ്‌കൂളില്‍ നിലവില്‍ മൂന്നധ്യാപകര്‍ മാത്രമാണുള്ളത്. ക്ലാസ് നടക്കാത്തതിനാല്‍ സ്‌കൂളിലെ കുട്ടികള്‍ കൂടുതല്‍ സമയവും കളിക്കളത്തിലാണ്. താല്‍ക്കാലി അധ്യാപകരെ നിയമിക്കാനുള്ള സര്‍ക്കാര്‍ അനുമിയാവാത്തതാണ് പ്രശ്‌നം. എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളൊക്കെ ഓണപ്പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടക്കുന്ന സമയത്താണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ ദുരവസ്ഥ.
ആനപ്പാറ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്ന് അധ്യാപകരില്‍ ഒരാള്‍ക്ക് പ്രഥമാധ്യാപകന്റെ ജോലികൂടി ചെയ്യണം. ഫലത്തില്‍ ക്ലാസിലെത്താന്‍ കഴിയുന്നത് രണ്ടുപേര്‍ക്ക്. ആദിവാസി മേഖലയിലെ തലത്തൂതക്കാവ് എല്‍.പി.സ്‌കൂളില്‍ ആകെയുള്ളത് പ്രഥമാധ്യാപകന്‍ മാത്രം. സ്‌കൂള്‍ ആവശ്യങ്ങള്‍ക്ക് അദ്ദേഹം പുറത്തുപോകുമ്പോള്‍ സ്‌കൂള്‍ നിയന്ത്രിക്കാന്‍ ആരും ഉണ്ടാകില്ല. മേത്തൊട്ടി സ്‌കൂളിലും സ്ഥിതി ഇതുതന്നെ. വലിയവേങ്കാട് വി.വി. ദായിനി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷത്തെ താല്‍ക്കാലിക അധ്യാപകര്‍ ശമ്പളം വാങ്ങാതെ ഇത്തവണയും ജോലിചെയ്യുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളുടെ ദയനീയസ്ഥിതി രക്ഷിതാക്കള്‍ക്ക് വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.